Sunday, September 4, 2011

കോബ്ര ഒക്ടോബറില്‍ പത്തിവിരിയ്ക്കും

മമ്മൂട്ടി ഷാഫിയുടെ വെനീസിലെ വ്യാപാരി തീര്‍ത്തതിന് ശേഷം നേരെ പോകുന്നത് കോബ്രയുടെ ലൊക്കേഷനിലേക്ക്. ലാല്‍ സംവിധാനവും ചെയ്യുന്ന കോബ്രയുടെ ഷൂട്ടിങ് ഒക്ടോബര്‍ പകുതിയോടെയാണ് തുടങ്ങുന്നത്.

മമ്മൂട്ടിയാണ് നായകനെങ്കിലും അടിമുടി ലാല്‍ മയമാണ് കോബ്ര. സംവിധാനത്തില്‍ മാത്രമല്ല, തിരക്കഥയും നിര്‍മാണവും ലാല്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന തകര്‍പ്പന്‍ വേഷത്തിലുമെത്തുന്നതോടെ കോബ്രയിലൂടെ കാണാനാവുന്നത് ലാലെന്ന സകലകലാവല്ലഭനെയാണ്. 

ലാലിന്റെ കഴിവുകളില്‍ പൂര്‍ണവിശ്വാസമുള്ള മെഗാസ്റ്റാര്‍ തുടര്‍ച്ചയായി 45 ദിവസത്തെ കാള്‍ഷീറ്റാണ് അനുവദിച്ചിരിയ്ക്കുന്നത്. ഇരുവര്‍ക്കുമൊപ്പം ഒട്ടേറെ ഹാസ്യതാരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ നാല് നായികമാര്‍ ആരൊക്കെയാണെന്ന കാര്യം വരുംദിവസങ്ങളില്‍ പുറത്തുവരും.

ആലപ്പുഴയില്‍ വെനീസിന്റെ വ്യാപാരിയുടെ ഷൂട്ടിങ് സെറ്റിലാണ് മമ്മൂട്ടി. ഷാജി-രഞ്ജി പണിക്കര്‍ ടീമിന്റെ കിങ് ആന്റ് കമ്മീഷണറുടെ ബാക്കിയുള്ള ഭാഗങ്ങളും ഇതിനിടെ മമ്മൂട്ടി തീര്‍ക്കും. ശേഷം കോബ്ര പത്തിവിടര്‍ത്തും

Thursday, October 15, 2009

പഴശ്ശി രാജ നാളെ...

നീണ്ട കാത്തിരുപ്പിനു ഒടുവില്‍ പഴശ്ശി രാജ നാളെ റിലീസ് ആകും. 525 ഇല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ആണ് നാളെ പഴശ്ശി രാജ എത്തുനത്.

Saturday, September 5, 2009

ചട്ടമ്പി നാട് പൂജ കഴിഞ്ഞു





ചട്ടമ്പി നാട് പൂജ കഴിഞ്ഞു , ചിത്രീകരണം ഈ മാസം 9 ന് പഴനിയില്‍ തുടങ്ങും



















Sunday, August 23, 2009

ചരിത്രം സൃഷ്ട്ടിക്കാന്‍ പഴശ്ശി രാജ വരുന്നു



ഇന്ത്യന്‍ ചരിത്രത്തില്‍ ഇതിഹാസമായി മാറിയ പഴശ്ശി രാജ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ട്ടിക്കാന്‍ അടുത്ത മാസം പ്രധര്‍ഷനതിനു എത്തും. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ലോകം മുഴുവന്‍ 500 ഇല്‍ കൂടുതല്‍ കേന്ദ്രങലിലാണ് ചിത്രം റിലീസിന് ഒരുങ്ങുനത്.

ചട്ടമ്പി നാടു അടുത്ത മാസം ഒന്‍പതിന് പഴനിയില്‍ തുടങ്ങും

മായാവി എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്കു ശേഷം മമ്മൂട്ടിയും ഷാഫിയും ഒന്നിക്കുന്ന ചട്ടമ്പി നാട് അടുത്ത മാസം ഒന്‍പതിന് പഴനിയില്‍ തുടങ്ങും. തൊമ്മനും മക്കളും എന്ന മെഗാ ഹിറ്റ്‌ സിനിമയ്ക്കു തിരകഥ എഴുതിയ ബെന്നി പി നായരമ്പലം ആണ് ഈ ചിത്രത്തിന്റെ തിരകഥ എഴുതുന്നത്.

നിലവില്‍ മുപ്പതു ക്രിമിനല്‍ കേസുകള്‍ ഉള്ള വീരേന്ദ്ര മല്ലയ്യ എന്ന ധനികനായ ഒരു തനി ചട്ടംബിയെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുനത്, തെലുങ്ക് ചുവയുള്ള മലയാളം സംസാരിക്കുന്ന ഇയാള്‍ ചട്ടമ്പി നാട് എന്ന് ഇരട്ട പേരുള്ള ഒരു ഗ്രാമത്തില്‍ എതുനതും തുടര്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം.

കേരള കാഫെയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി പത്തു സംവിതായകര്‍ കൂടി ഒരുക്കുന്ന മള്‍ടി സ്റ്റാര്‍ ചിത്രമായ കേരള കാഫെയില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. പത്തു സംവിതയകരില്‍ ലാല്‍ ജോസ് ഒരുക്കുന്ന ഭാകത്തിലാണ് മമ്മൂട്ടി അഭിനയിക്കുനത് . രണ്ടു ദിവസത്തെ വര്ക്ക് മാത്രമാണ് മമ്മൂട്ടിക്ക് ഈ സിനിമയില്‍ ഉള്ളത്, ഇന്നു പൊള്ളാച്ചിയില്‍ തുടങ്ങിയ ഷൂട്ടിംഗ് നാളെ പൂര്‍ത്തിയാക്കി മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തും.

പാലേരി മാണിക്യം പൂര്‍ത്തിയായി

മമ്മൂട്ടി മൂന്ന് വേഷങളില്‍ എത്തുന്ന പാലേരി മാണിക്യം കോഴികോട് ചിത്രീകരണം പൂര്‍ത്തിയായി, അന്നേഷണ ഓഫീസര്‍ ആയ ഹരിദാസ്‌ ആയും കഥ നടക്കുന്ന കാലഗട്ടതിലെ മറ്റു രണ്ടു കഥാപാത്രങ്ങളും ആയാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുനത്.